01
Jun 2023
Mon
01 Jun 2023 Mon

ബംഗളുരു: വെള്ളം ചൂടാക്കുന്ന ഉപകരണമായ ഗൈസറില്‍ നിന്ന് വിഷവാതകംചോര്‍ന്ന് ദമ്പതികള്‍ മരിച്ചു. ബംഗളുരുവിലെ യലഹങ്ക താലൂക്കിലാണ് സംഭവം. ചന്ദ്രശേഖര്‍, സുധാ റാണി ദമ്പതികളാണ് മരിച്ചത്. ബംഗളരു അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപത്തുള്ള നക്ഷത്ര ഹോട്ടലിനെ ജീവനക്കാരായിരുന്നു ഇരുവരും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരുവരും ജോലിക്കു വരാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ ദമ്പതികളെ തപ്പി വീട്ടിലെത്തുകയായിരുന്നു. വീടിനുള്ളില്‍ നിന്ന് പ്രതികരണം ലഭിക്കാതായതോടെ പൊലീസില്‍ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി വാതില്‍ പൊളിച്ചപ്പോഴാണ് ശുചിമുറിയില്‍ മൃതദേഹങ്ങള്‍ കിടക്കുന്നതു കാണുന്നത്. ഗൈസറില്‍ നിന്ന് കാര്‍ബണ്‍മോണോക്‌സൈഡ് ചോര്‍ന്നതാണ് ദമ്പതികളുടെ ജീവനെടുത്തതെന്നാണ് വിശദീകരണം.