01
Jun 2023
Mon
01 Jun 2023 Mon

രാജകുമാരി: മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ യുവാവ് വീണുമരിച്ചു. ഇടുക്കി രാജകുമാരി കുരുവിളാസിറ്റി സ്വദേശി പുത്തൻവീട്ടിൽ വിനോദാണ് (38) ആണ് മരിച്ചത്. തിങ്കൾ രാവിലെ പതിനൊന്നരയോടെയാണ് വിനോദ് മാവിൽ നിന്നു വീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീടിനു സമീപത്തെ മാവിൽനിന്നാണ് യുവാവ് വീണത്. ഉടൻ തന്നെ വിനോദിനെ പ്രദേശത്തെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ​ഗുരുതരമായതിനാൽ വിദ​ഗ്ധ ചികിൽസയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു മരണം.