അടൂർ: അച്ഛനും മോനും കഞ്ചാവുമായി പൊലീസ് പിടിയിൽ. അടൂർ പള്ളിക്കൽ തെങ്ങമം പുന്നാറ്റുകര വടക്കേവീട്ടിൽ രവീന്ദ്രനും മകൻ മണികണ്ഠനുമാണ് പിടിയിലായത്. ഡാൻസാഫ് സംഘവും അടൂർ പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. ഇവരുടെ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തു.
|
രവീന്ദ്രൻ മുമ്പ് അബ്കാരി കേസിലും കഞ്ചാവ് കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജനു ലഭിച്ച രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. ഡാൻസാഫ് ജില്ലാ നോഡൽ ഓഫിസറും, നർകോട്ടിക് സെൽ ഡിവൈഎസ്പിയുമായ കെ എ വിദ്യാധരൻറെയും അടൂർ ഡിവൈഎസ്പി ആർ ജയാജിൻറെയും മേൽനോട്ടത്തിലായിരുന്നു റെയ്ഡ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





