30
Jun 2023
Tue
30 Jun 2023 Tue

കോഴിക്കോട്: കുറ്റ്യാടിയില്‍ കാറിന് മുകളില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് വീണു. കാറിലുണ്ടായിരുന്ന നാലു വയസുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് കുറ്റ്യാടി കെ ഇ ടി പബ്ലിക്ക് സ്‌കൂളിന്റെ ചെങ്കല്‍ മതിലാണ് കാറിന് മുകളിലേക്ക് ഇടിഞ്ഞ് വീണ് അപകടമുണ്ടായത്. സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥിയെ കൊണ്ടുവിടാന്‍ വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. മതിലിന് സമീപത്തെ റോഡില്‍ കാര്‍ നിര്‍ത്തി അച്ഛന്‍ ഫോണ്‍ ചെയ്യുന്നതിനിടെയാണ് മതിലിടിഞ്ഞ് വീണ് അപകടം ഉണ്ടായത്. മതിലിടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട കാറില്‍ ഈ സമയം നാല് വയസുള്ള കുട്ടി ഉണ്ടായിരുന്നു. കാറിന്റെ ഡോര്‍ തുറന്ന് കുട്ടിയെ ഉടന്‍ ശ്രമകരമായി പുറത്തെടുത്തതാണ് അപകടം ഒഴിവാക്കിയത്. കാറിന് കാര്യമായി ക്ഷതമേറ്റിട്ടുണ്ട്. മഴ ആരംഭിച്ചപ്പോള്‍ തന്നെയാണ് മതിലിടഞ്ഞുള്ള ദുരന്തമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>