07
Jun 2023
Wed
07 Jun 2023 Wed

കരിപ്പൂർ:ഹജ്ജ് തീർഥാടനം സമത്വത്തിൻ്റെ സന്ദേശം വിളംബരം ചെയ്യുന്ന മഹത്തായ ആരാധനാ കർമമാണെന്ന് ഡോ. ഹുസൈൻ മടവൂർ. കരിപ്പൂർ ഹജ്ജ് ഹൗസിൽ ഹാജിമാരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദൈവത്തിന്നുള്ള സമർപ്പണവും പ്രവാചക മാതൃക അനുധാവനം ചെയ്യലും ഹജ്ജിൽ അതിപ്രധാനമാണ്. ലോകത്തുള്ള മുഴുവൻ മനുഷ്യർക്കും ശാന്തിയും സമാധാനവും ലഭിക്കാനായി മക്കയിൽ വച്ച് ഹജ്ജ് വേളയിൽ പ്രാർഥിക്കണമെന്നും അദ്ദേഹം ഹാജിമാരെ ഉപദേശിച്ചു. ടി വി ഇബ്രാഹിം എംഎൽഎ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, ഹജ്ജ് കമ്മിറ്റി മെംബർ ഡോ. ഐ പി അബ്ദുസ്സലാം തുടങ്ങിയവർ സംസാരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക