കൊച്ചി:വാഹന പരിശോധനയില്‍ പോലിസിന് നിര്‍ദ്ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. അപകടങ്ങള്‍ ക്ഷണിച്ച് വരുത്തുന്ന തരത്തില്‍ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹന പരിശോധന പാടില്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. കോഴിക്കോട് റൂറല്‍ എസ്.പിയ്ക്കാണ് കമ്മീഷന്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സാലിം പുനത്തില്‍ നല്‍കിയ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അഴിയൂര്‍ ദേശീയപാതയിലെ അടിപ്പാലത്തിന് ഉള്ളില്‍ ചോമ്പാല പോലിസ് നടത്തിയ വാഹന പരിശോധനയ്‌ക്കെതിരെയായിരുന്നു പരാതി. അപകടകരമായ രീതിയില്‍ നടത്തുന്ന പരിശോധന തടയണമെന്ന് ആവശ്യപ്പെട്ട് സാലിം പുനത്തില്‍ മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം പോലീസ് വീണ്ടും പരിശോധന തുടര്‍ന്നു. പിന്നാലെയാണ് പരാതിക്കാരന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





