പാലക്കാട്: കുത്തനൂരില്‍ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഇരുചക്രവാഹന യാത്രക്കാരി മരിച്ചു. കുന്നുകാട് സ്വദേശി ഉഷയാണ് (43) മരിച്ചത്. വാഹനം ഓടിച്ചിരുന്ന ബന്ധുവായ യുവാവിന് പരിക്കേറ്റു.
|
ഇന്നലെ വൈകീട്ടാണ് സംഭവം. ജോലി കഴിഞ്ഞ് ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ഇതോടെ വാഹനം മറിഞ്ഞ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പാലക്കാട് ജില്ലാ ആശുപത്രിയില്‍വെച്ച് ഇന്ന് ഉച്ചയോടെ ഉഷ മരിക്കുകയായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





