01
Jun 2023
Sat
01 Jun 2023 Sat

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ മൂന്ന് മദ്രസ അധ്യാപകര്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. മദ്രസ അധ്യാപകരായ പാലപ്പെട്ടി പൊറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തില്‍ കൊച്ചിയില്‍ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാരന്‍ മുഹമ്മദുണ്ണി (67) എന്നിവരെയും വെളിയങ്കോട് തൈപ്പറമ്പില്‍ ബാവ (54) എന്നയാളെയുമാണ് പോക്‌സോ നിയമപ്രകാരം പെരുമ്പടപ്പ് സിഐ ഇ.പി സുരേശന്‍ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിലാണു വിദ്യാര്‍ഥികള്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അധ്യാപകരും ഐസിഡിഎസ് കൗണ്‍സിലറും പൊലീസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.