കാസര്‍കോഡ്: ഈറ്റവെട്ടാന്‍ പോയ ഗൃഹനാഥന് തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. കാസര്‍ഗോഡ് ബളാലിലാണ് സംഭവം. മരുതോത്തെ താമരത്ത് വീട്ടില്‍ നാരായണന്(54) ആണ് മരിച്ചത്. വീടിന് സമീപമാണ് നാരായണന് ഊറ്റ വെട്ടാന്‍ പോയത്. ഈ സമയം തേനീച്ചകള്‍ കൂട്ടത്തോടെ നാരായണനെ ആക്രമിക്കുകയായിരുന്നു.
|
നാട്ടുകാര്‍ ചേര്‍ന്ന് നാരായണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





