16
Jun 2023
Sun
16 Jun 2023 Sun

ഹൈദരാബാദ്: പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിന് 50000 രൂപ കൈക്കൂലി ചോദിച്ചുവാങ്ങിയ തെലങ്കാന യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ അറസ്റ്റിലായി. 63കാരനായ ഡി രവീന്ദര്‍ ദാചപള്ളിയാണ് അഴിമതി വിരുദ്ധബ്യൂറോയുടെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭീംഗലിലുള്ള ദസരി ശങ്കറിന്റെ കോളജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിന് ഡി രവീന്ദര്‍ 50000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പണം വൈസ് ചാന്‍സലറുടെ ഹൈദരാബാദിലെത്തി കൈമാറി. കിടപ്പുമുറിയോടു ചേര്‍ന്നുള്ള ക്ലോസറ്റില്‍ ഒളിപ്പിച്ച നിലയില്‍ പണം അധികൃതര്‍ കണ്ടെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക