02
Jun 2023
Mon
02 Jun 2023 Mon

തിരൂര്‍: ഓട്ടോഡ്രൈവറെ കുത്തിക്കൊന്ന കേസിലെ പ്രതിയെ കല്ലിന് തലയ്ക്ക് ഇടിച്ചുകൊന്നു. കൂട്ടായി പറവണ്ണ സ്വദേശി ആദം ആണ് കൊല്ലപ്പെട്ടത്. തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ ആണ് ആദത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹത്തിനു സമീപത്തു നിന്ന് കൊലപ്പെടുത്താനുപയോഗിച്ച ചോരപുരണ്ട വലിയ കല്ല് കണ്ടെത്തി. രാവിലെ ബസ് സ്റ്റാന്‍ഡിലെത്തിയ യാത്രികരാണ് മൃതദേഹം കണ്ടതും വിവരം പൊലീസില്‍ അറിയിച്ചതും.

ബസ് സ്റ്റാന്‍ഡിലാണ് ആദം പതിവായി കിടന്നുറങ്ങിയിരുന്നത്. 2016ലാണ് ഇയാള്‍ ഓട്ടോഡ്രൈവറെ കുത്തിക്കൊന്നത്. ആദത്തിനെ കൊലപ്പെടുത്തിയയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ചുവരികയാണ്.