ബംഗളൂരു: കർണാടകയിൽ അടുത്തിടെ അധികാരത്തിൽവന്ന സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ബസ്സിൽ സ്ത്രീകൾക്കുള്ള യാത്ര സൗജന്യമാക്കിയിരുന്നു. ഇതിനിടെ കർണാടകയിലെ ബസ്സിൽ യാത്ര ചെയ്യുന്ന രണ്ട് സ്ത്രീകൾ സീറ്റിന് വേണ്ടി അടിപിടികൂടുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ രണ്ട് സ്ത്രീകൾ ഒരു സീറ്റിന് വേണ്ടി പൊരിഞ്ഞ വഴക്കുണ്ടാക്കുന്നതാണ് കാണുന്നത്.
|
സീറ്റ് പിടിക്കുന്നതിന് വേണ്ടി ആളുകൾ സാധാരണയായി ബസിൽ സീറ്റുകളിൽ തൂവാലയും മറ്റും കൊണ്ടിടാറുണ്ട്. എന്നാൽ, എല്ലാവർക്കും അത് അത്ര അംഗീകരിക്കാൻ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ അതുപോലെ തൂവാലയൊക്കെയിട്ട് സീറ്റ് പിടിച്ചാലും ചിലർ അത് എടുത്തുമാറ്റി അവിടെ ഇരിക്കും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. ഒരു സ്ത്രീ സീറ്റ് പിടിക്കുന്നതിന് വേണ്ടി സീറ്റിൽ ഒരു സ്കാർഫ് ഇട്ടു. എന്നാൽ, മറ്റൊരു സ്ത്രീ ആ സ്കാർഫ് എടുത്തുമാറ്റി അവിടെ ഇരിക്കാൻ ശ്രമിച്ചതാണ് വഴക്കിന് കാരണം.
വഴക്ക് കയ്യാങ്കളിയിലെത്തി. സ്ത്രീകൾ പരസ്പരം വഴക്കുണ്ടാക്കുന്നതും അങ്ങോട്ടും ഇങ്ങോട്ടും പിടിച്ച് തള്ളുന്നതും അക്രമിക്കാൻ ശ്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ചുറ്റും കൂടി നിന്നവരിൽ പലരും ഇത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടുപേരും കീഴടങ്ങാതെ സീറ്റിന് വേണ്ടി പോരാടുകയാണ്. അതിനിടയിൽ കുഞ്ഞുങ്ങൾ കരയുന്നതും ആളുകൾ വഴക്ക് നിർത്താൻ പറയുന്നതും എല്ലാം പശ്ചാത്തലത്തിൽ കേൾക്കാം.
కర్ణాటకలో ఆర్టీసీ బస్సులో ఫ్రీ ట్రావెల్ ఎఫెక్ట్ .. కొట్టుకున్న మహిళలు
కర్ణాటకలో మహిళలకు ఉచిత ప్రయాణం కల్పించడంతో రద్దీ పెరిగింది. బస్సులో సీట్ల కోసం చీరలు లాగి మరీ కొట్టుకున్నారు.#KarnatakaNews #Karnataka #KSRTC pic.twitter.com/3YlLv8fKOZ
— Telugu Scribe (@TeluguScribe) June 20, 2023





