01
Jun 2023
Wed
01 Jun 2023 Wed

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രിയിൽ നിന്ന് മൂന്നു ദിവസത്തിനിടെ പിടികൂടിയത് 10 മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ. സ​ർ​ജി​ക്ക​ൽ വാ​ർ​ഡി​ൽ നി​ന്ന് എ​ട്ട് മൂ​ർ​ഖ​ൻ പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് പുതുതായി ക​ണ്ടെ​ത്തി​യ​ത്. ജീ​വ​ന​ക്കാ​രും ജി​ല്ലാ ട്രോ​മ കെ​യ​ർ പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പാ​മ്പു​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​നി​യും പാ​മ്പ് ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​തയുള്ള​തി​നാ​ൽ വാ​ർ​ഡ് താൽകാ​ലി​ക​മാ​യി അ​ട​ച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വാ​ർ​ഡി​ൽ കി​ട​ത്തി ചി​കി​ത്സ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന എ​ട്ട് രോ​ഗി​ക​ളെ മെ​ഡി​ക്ക​ൽ വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. സ​ർ​ജി​ക്ക​ൽ വാ​ർ​ഡി​ൻറെ പിൻ​വ​ശം കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. ഇവിടെ നിന്നാണ് പാമ്പിൻ കുഞ്ഞുങ്ങൾ വാർഡിലേക്ക് എത്തിയതെന്നാണ് നി​ഗമനം.