01
Jun 2023
Thu
01 Jun 2023 Thu

ലഖ്‌നൗ: പശ്ചിമബംഗാളില്‍ മിന്നലേറ്റ് മൂന്നു കുട്ടികളടക്കം 7 പേര്‍ മരിച്ചു. മാല്‍ഡ ജില്ലയിലാണ് സംഭവം. ഉമ്മു കുല്‍സം(6), ഈസ സര്‍കാര്‍(8), സോമിത് മാണ്ഡല്‍(10), കൃഷ്‌ണോ ചൗധരി(65) റോബിസണ്‍ ബിബി(54), നജ് റുല്‍ എസ്‌കെ(32), ദെബോശ്രീ മൊണ്ഡല്‍(27)എന്നിവരാണ് മരിച്ചതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. 9 കന്നുകാലികളും മിന്നലേറ്റ് മേഖലയില്‍ ചത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സ്‌കൂള്‍ സമയത്ത് ശക്തമായ മിന്നലുണ്ടായതിനെ തുടര്‍ന്ന് മാല്‍ഡയില്‍ 12 സ്‌കൂള്‍ കുട്ടികള്‍ക്ക് അസ്വാസ്ഥ്യമുണ്ടായെന്നും മജിസ്‌ട്രേറ്റ് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു ചികില്‍സ നല്‍കി.