21
Jun 2023
Thu
21 Jun 2023 Thu

ക്യാംപ് നൗ: മാഞ്ചസ്റ്റര്‍ സിറ്റി ക്യാപ്റ്റന്‍ ഗുണ്‍ഡോങ് പുതിയ സീസണില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം കളിക്കും. സിറ്റിയുമായുള്ള കരാര്‍ ഈ മാസം അവസാനിക്കുന്ന ജര്‍മ്മന്‍ താരം ഫ്രീ ട്രാന്‍സ്ഫറിലാണ് ബാഴ്‌സയിലെത്തുക. 2016ലാണ് ബോറൂസിയാ ഡോര്‍ട്ട്മുണ്ടില്‍ നിന്നും ഗുണ്‍ഡോങ് സിറ്റിയിലെത്തിയത്. ഏഴ് വര്‍ഷത്തിനിടെ അഞ്ച് പ്രീമിയര്‍ ലീഗ് കിരീടവും ഒരു ചാംപ്യന്‍സ് ലീഗ് കിരീടവും അടക്കം 14 കിരീടങ്ങളാണ് ഗുണ്ഡഡോങ് നേടിയത്.
മറ്റൊരു ജര്‍മ്മന്‍ താരമായ കായ് ഹാവര്‍ട്‌സ് ചെല്‍സി വിട്ടു. താരം 65 മില്ല്യണ്‍ യൂറോയ്ക്ക് ആഴ്‌സണലുമായി കരാറിലെത്തി. 2020ല്‍ ബയേണ്‍ ലെവര്‍കൂസനില്‍ നിന്നാണ് ഹാവര്‍ട്‌സ് ചെല്‍സിയില്‍ നിന്നെത്തിയത്. ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ മെറ്റോ കൊവാസിച്ചിനെയും ചെല്‍സി വിറ്റു. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കാണ് കൊവാസിച്ചിനെ വിറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>