04
Jun 2023
Thu
04 Jun 2023 Thu

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് വാക്‌സിനേഷന്‍ വെബ്‌സൈറ്റായ കോവിന്നില്‍ നിന്ന് ഡാറ്റ ചോര്‍ത്തിയ സഹോദരങ്ങളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയടക്കം രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോവിന്നില്‍ നിന്ന് ചോര്‍ത്തിയ ആളുകളുടെ വിശദാംശങ്ങള്‍ ഇരുവരും ടെലഗ്രാമില്‍ ഇടുകയും ചെയ്തിരുന്നു. ബിഹാറിലെ ആരോഗ്യപ്രവര്‍ത്തകയുടെ മക്കളാണ് പിടിയിലായത്. കോവിന്‍ സൈറ്റില്‍ നിന്ന് പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തി ടെലഗ്രാമില്‍ ഷെയര്‍ചെയ്തത് കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കോവിഡ് വാക്‌സിന്‍ എടുക്കുന്ന പൗരന്മാരുടെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു വെബ്‌സൈറ്റിന് രൂപം നല്‍കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക