22
Jun 2023
Sat
22 Jun 2023 Sat

ഫുട്‌ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ലയണൽ മെസിക്ക് ഇന്ന് തന്റെ മുപ്പത്തിയാറാം ജന്മദിനം. കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിലും ജേതാവായതോടെ മെസിയുടെ കരിയറും പൂർണതയിലെത്തിക്കഴിഞ്ഞു. ഫുട്‌ബോൾ കരിയറിൽ സാധ്യമായ എല്ലാ പ്രധാന കിരീടങ്ങളിലും മുത്തമിട്ട മെസി തന്റെ മുപ്പത്തിയേഴാം വർഷത്തിലേക്കുള്ള യാത്ര തുടങ്ങുമ്പോൾ ആരാധകരും ആവേശത്തിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമൂഹമാധ്യമങ്ങളിൽ ജന്മദിന ആശംസകൾ അർപ്പിച്ചുകൊണ്ടിരിക്കുകയാണ് മെസി ആരാധകർ. യൂറോപ്യൻ ഫുട്‌ബോൾ വിട്ട് അമേരിക്കയിലെത്തിയ മെസിയുടെ ആദ്യമൽസരം അടുത്തമാസമാണ്. മിശിഹായുടെ ഇത്തവണത്തെ പിറന്നാൾ ആഘോഷം തികച്ചും വ്യത്യസ്തമാണ്. ഖത്തറിൽ ലോകകിരീടം ഉയർത്തിയതോടെ ലയണൽ മെസി എന്ന ഫുട്‌ബോൾ താരത്തിന്റെയും അദ്ദേഹത്തിന്റെ ആരാധകരുടെയും സ്വപ്‌നത്തിന് പൂർണതയായിരുന്നു. വിശ്വവിജയിയുടെ ഗരിമയിൽ പാരിസ് സെന്റ് ജെർമനിലെത്തിയെങ്കിലും കരാർ പുതുക്കാൻ ക്ലബ്ബോ മെസിയോ താൽപര്യപ്പെട്ടില്ല. സൗദി പ്രോലീഗിലേക്കും ബാർസിലോനയിലേക്ക് തിരിച്ചുപോക്കും ചർച്ചയായെങ്കിലും ഏവരെയും ഞെട്ടിച്ച് മെസി മേജർ സോക്കർ ലീഗ് തിരഞ്ഞെടുത്തു.

ഇന്റർ മയമായിലെത്തിയ മെസിയുടെ ആദ്യമൽസരം അടുത്തമാസം 21ന് നടക്കും. ഷലറ്റിനെതിരെയാണ് മെസി ബൂട്ടുകെട്ടുക.