01
Jun 2023
Sun
01 Jun 2023 Sun

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരി ഷോക്കേറ്റു മരിച്ചു. കിഴക്കന്‍ ഡല്‍ഹിയിലെ പ്രീത് വിഹാര്‍ സ്വദേശിനി സാക്ഷി അഹുജ ആണ് മരിച്ചത്. രാവിലെ അഞ്ചരയോടെ റെയില്‍വേ സ്‌റ്റേഷനിലെത്തിയപ്പോഴാണ് യുവതിക്ക് വൈദ്യുതി തൂണില്‍ നിന്ന് ഷോക്കേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കിയ നീങ്ങാന്‍ ശ്രമിച്ചപ്പോഴാണ് സാക്ഷി വൈദ്യുതി തൂണില്‍ പിടിച്ചത്. ഷോക്കേറ്റുവീണ യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അധികൃതരുടെ അനാസ്ഥയ്‌ക്കെതിരേ യുവതിയുടെ സഹോദരി പൊലീസില്‍ പരാതി നല്‍കി. ന്യൂഡല്‍ഹി റെയില്‍വേസ്റ്റേഷന്റെ പുറത്തേക്കുള്ള ഒന്നാം നമ്പര്‍ വാതിലിനു സമീപമാണ് അപകടമുണ്ടായത്. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.