01
Jun 2023
Sun
01 Jun 2023 Sun
മലപ്പുറം: പനി ബാധിച്ചു നാലര വയസുകാരി മരിച്ചു. മലപ്പുറം രാമപുരം കടുങ്ങപുരം വില്ലേജ് പടിയിലെ വാരിയത്തൊടി നൗഷാദിന്റെ മകൾ നിയാന ഫാത്തിമയാണ് മരിച്ചത്. പുഴക്കാട്ടിരി പിഇഎസ്‌ ഗ്ലോബൽ സ്‌കൂൾ എൽകെജി വിദ്യാർഥിയാണ്. മാതാവ്: ചാലൂത്ത് വീട്ടിൽ ജസീല (പഴമള്ളൂർ) സഹോദരങ്ങൾ: നിജിൽ സ്വാലിഹ്, നിഷാൽ.
 ജില്ലയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചപ്പനി ബാധിച്ച് അഞ്ചുപേരാണ് മരണപ്പെട്ടത്. പനിക്കെതിരെ പൊതുജനങ്ങള്‍ പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചു ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.