01
Jun 2023
Mon
01 Jun 2023 Mon

തിരുവനന്തപുരം: രാജ്യത്ത് 35 പേർ ഭീകരവാദ പ്രവർത്തനങ്ങൾക്കു വേണ്ടി വിദേശത്തേക്ക് പോയപ്പോൾ അതിൽ 21 പേരും കേരളത്തിലുള്ളവരാണെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ. രാജ്യത്തിന്റെ വികസനത്തിൽ കേരള ജനത വഹിക്കുന്ന പങ്കിന്റെ ശോഭ എൽഡിഎഫും യുഡിഎഫും ചേർന്നു കെടുത്തുകയാണെന്ന . ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള ഇരു മുന്നണികളുടെയും അൽപ്പരാഷ്ട്രീയം മൂലം കേരള ജനതയുടെ ഈ പങ്കു കാണാതെ പോവുകയാണെന്ന് നഡ്ഡ പറഞ്ഞു. ബിജെപി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം വിശാൽ ജനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഇപ്പോൾ അഴിമതിയുടെ നാടായി മാറിയിരിക്കുന്നു. സ്വർണക്കടത്തും എഐ കാമറ അഴിമതിയുമൊക്കെയാണ് ഇവിടെ നടക്കുന്നത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാർട്ടിക്കാരുടെ അഴിമതിയും സ്വജനപക്ഷപാതവുമാണ് അരങ്ങേറുന്നത്. ഒരുകാലത്ത് സാമ്പത്തികമായി ശക്തമായിരുന്ന സംസ്ഥാനം ഇപ്പോൾ മൂന്നു ലക്ഷം കോടിയുടെ കടക്കെണിയിലേക്കു വീണിരിക്കുന്നുവെന്നും നഡ്ഡ ആരോപിച്ചു.

ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.