02
Jun 2023
Tue
02 Jun 2023 Tue

വയനാട്ടില്‍ നാലുവയസ്സുകാരി പനിബാധിച്ചു മരിച്ചു. എടയൂര്‍കുന്ന് സ്വദേശി രുദ്രയാണ് മരിച്ചത്. ഞായറാഴ്ചയാണ് രുദ്രയ്ക്ക് പനി തുടങ്ങിയത്. തുടര്‍ന്ന് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി മരുന്ന് വാങ്ങി. വീട്ടിലെത്തിയിട്ടും പനി കുറയാതെ വന്നതോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വച്ച് കുട്ടിയുടെ നില ഗുരുതരമായതോടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാനത്ത് പനി പടര്‍ന്നുപിടിക്കുന്നതിനിടെ വിവിധ ജില്ലകളില്‍ ചെറിയ കുട്ടികളടക്കം പനി ബാധിച്ചു മരിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് പേര്‍ക്കാണ് പനി പിടിപെടുന്നത്.