ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് 4 ദിവസത്തിനിടെ തോക്കുചൂണ്ടിയുള്ള മൂന്നാമത്തെ കൊള്ളയും അരങ്ങേറി. ഡല്‍ഹി കശ്മീരി ഗേറ്റിനു സമീപം സ്കൂട്ടര്‍ യാത്രികനെ തോക്കുചൂണ്ടി മൂന്നുലക്ഷം രൂപയാണ് ചൊവ്വാഴ്ച കവര്‍ന്നത്.
|
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു കവര്‍ച്ച. ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി സംസാരിക്കുന്നതിനിടെയാണ് കവര്‍ച്ചാസംഘം തോക്കുചൂണ്ടി പണം കവര്‍ന്നത്. യുവാവിന്റെ സ്കൂട്ടറും അക്രമികള്‍ കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രഗതി മൈതാനിയില്‍ ശനിയാഴ്ച പകല്‍ നാലംഗസംഘം തോക്കുചൂണ്ടി ഡെലിവറി ഏജന്റില്‍ നിന്ന് 2 ലക്ഷം രൂപ കവര്‍ന്നിരുന്നു. തിങ്കളാഴ്ച രാത്രി ഹര്‍ഷ് വിഹാറില്‍ 70കാരനായ വ്യാപാരിയുടെ ഒരുലക്ഷം രൂപയും തോക്കുചൂണ്ടി കവര്‍ന്നിരുന്നു. കട അടയ്ക്കാന്‍ തുടങ്ങുമ്പോഴായിരുന്നു അക്രമികളെത്തിയത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





