21
Jul 2023
Sat
21 Jul 2023 Sat

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പ്രധാന സ്പോണ്‍സറായി ഡ്രീം ഇലവന്‍. ഇതുവരെ ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സറായിരുന്ന ബൈജൂസുമായുള്ള ബി.സി.സി.ഐയുടെ കരാര്‍ അവസാനിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ കമ്പനിയുമായി ബി.സി.സി.ഐ കരാറിലെത്തി. ഗെയിമിങ് പ്ലാറ്റ്ഫോമായ ഡ്രീം ഇലവനാണ് ഇനി ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്പോണ്‍സര്‍. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. ഇനിമുതല്‍ ഇന്ത്യന്‍ ടീമിന്റെ ജഴ്സിയില്‍ ഡ്രീം ഇലവന്റെ പേരുണ്ടാകും. ബി.സി.സി.ഐ പ്രസിഡന്റ് റോജര്‍ ബിന്നിയാണ് ഇക്കാര്യമറിയിച്ചത്. 358 കോടി രൂപയുടെ കരാറാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലയാളിയായ ബൈജു രവീന്ദ്രന്റെ കീഴിലുള്ള എഡ്-ടെക്ക് കമ്പനിയായ ബൈജൂസ് 2019 ലാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യസ്പോണ്‍സറായത്. ബൈജൂസുമായുള്ള കരാര്‍ 2023 ജൂണില്‍ അവസാനിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര മുതല്‍ ഡ്രീം ഇലവന്‍ ഇന്ത്യയുടെ സ്പോണ്‍സറാകും.