16
Jul 2023
Sun
16 Jul 2023 Sun

ന്യൂഡല്‍ഹി: മെയ് മാസം മാത്രം 65 ലക്ഷത്തിലേറെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മോശം പ്രവൃത്തികളെ തുടര്‍ന്ന് ബ്ലോക്ക് ചെയ്ത് വാട്‌സ്ആപ്പ്. 2021ലെ ഐടി നിയമപ്രകാരമാണ് നടപടിയെന്ന് ഉടമകളായ മെറ്റ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മെയ് 1 മുതല്‍ മെയ് 31 വരെ 65,08,000 അക്കൗണ്ടുകളാണ് വാട്‌സ്ആപ്പ് ബ്ലോക്ക് ചെയ്തത്. ഏപ്രിലില്‍ വാട്‌സ്ആപ്പിന് രാജ്യത്ത് 500 ദശലക്ഷത്തിലേറെ അക്കൗണ്ടുകളാണ് ഉണ്ടായിരുന്നത്. ഏപ്രില്‍ മാസം 74 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ കമ്പനി ബ്ലോക്ക് ചെയ്യുകയുണ്ടായി.

അക്കൗണ്ട് ബാന്‍ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി 3912 പരാതികളാണ് മെയ് മാസം കമ്പനിക്കു ലഭിച്ചത്. ഇതില്‍ 297 അക്കൗണ്ടുകള്‍ക്കെതിരേ നടപടി സ്വീകരിച്ചു.