പാലക്കാട്: പല്ലശനയില്‍ നവദമ്പതികളുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഭാഷ്(37)ആണ് അറസ്റ്റിലായത്
|
പല്ലശന തെക്കുംപുറം സച്ചിനും വധു സജ്ലയും വീട്ടിലേക്ക് കയറുന്നതിനു മുമ്പായിരുന്നു സുഭാഷ് ഇരുവരുടെയും തലകള്‍ കൂട്ടിയിടിപ്പിച്ചത്. വധു കരഞ്ഞുകൊണ്ട് വരന്റെ വീട്ടില്‍ കയറണമെന്ന ആചാരത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ക്രൂരത സുഭാഷ് സജ്ലയോട് കാണിച്ചത്.
ദേഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സുഭാഷിനെതിരേ ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിനു പിന്നാലെ വനിതാ കമ്മീഷന് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിച്ചിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





