30
Jul 2023
Tue
30 Jul 2023 Tue

ഏകീകൃത സിവില്‍ കോഡ് തെരുവിലിറങ്ങി പോരാടേണ്ട വിഷയമല്ലെന്നും നിയമപരമായി നേരിടേണ്ട വിഷയമാണന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ഇതുസംബന്ധിച്ച് ബോധവൽക്കരണം വേണമെന്നും ജാതിമതഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏകീകൃതസിവിൽകോഡിനെക്കുറിച്ച് എപി സമസ്ത, ഇ കെ സമസ്ത, കെഎന്‍എം വിസ്ഡം, എംഇഎസ്, തബ് ലീഗ്, ദക്ഷിണ കേരള മുസ് ലിം ജമാഅത്ത് തുടങ്ങിയ 11 സംഘടന പ്രതിനിധികൾ പങ്കെടുത്ത കോ ഓഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് സാദിഖലി ശിഹാബ് തങ്ങൾ ഇക്കാര്യം അറിയിച്ചത്.