01
Jul 2023
Tue
01 Jul 2023 Tue

തൃശൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം ചൂണ്ടയിടുന്നതിനിടെ വിദ്യാര്‍ഥി കാല്‍തെറ്റി തോട്ടില്‍വീണു മരിച്ചു. പടിയൂര്‍ വളവനങ്ങാടി സ്വദേശി കൊലുമാപറമ്പില്‍ വെറോണി(20)ആണ് മരിച്ചത്. കല്ലേറ്റുംകര പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൂമംഗലം അരിപ്പാലത്ത് പതിനൊന്നാം ചാലിലാണ് അപകടം. നാലുപേരാണ് ചൂണ്ടയിടാനെത്തിയത്. ഇതിനിടെ വെറോണ്‍ തോട്ടിലേക്ക് വീഴുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട വെറോണിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും കാട്ടൂര്‍ പൊലീസും സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് വെറോണിന്റെ മൃതദേഹം കണ്ടെത്തിയത്.