07
Jul 2023
Thu
07 Jul 2023 Thu

തൃശൂര്‍: അടുത്തവര്‍ഷം നടക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധിക സീറ്റ് ചോദിക്കണമെന്ന അഭിപ്രായവുമായി മുസ്‌ലിം ലീഗ്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി തൃശൂര്‍ ചെറുതുരുത്തിയില്‍ നന്നുവരുന്ന പാര്‍ട്ടിയുടെ ദ്വിദിന ക്യാമ്പിലാണ് ഈയാവശ്യം ഉയര്‍ന്നത്. നിലവില്‍ മലപ്പുറം, പൊന്നാനി എന്നിങ്ങനെ രണ്ട് സീറ്റാണ് ധാരണപ്രകാരം യു.ഡി.എഫ് ലീഗിന് അനുവദിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ്കൂടി മുസ്‌ലിം ലീഗിന് വേണമെന്ന് നിരവധി പേര്‍ അഭിപ്രായം രേഖപെടുത്തി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട് സീറ്റോ അല്ലെങ്കില്‍ കാസര്‍ക്കോട്, വടകര സീറ്റുകള്‍ക്കോ അവകാശവാദം ഉന്നയിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ന്നത്. മുന്‍പ് ലീഗിന് കൂടുതല്‍ എംപിമാരുണ്ടായിരുന്നുവെന്ന ചരിത്രവും നേതാക്കള്‍ പങ്കുവച്ചു.

കേരള കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെ യു.ഡി.എഫില്‍ നിന്ന് പോയ എല്ലാ പാര്‍ട്ടികളെയും തിരികെകൊണ്ടുവരണം. ലീഗ് നേതൃത്വം ഇതിന് മുന്‍ കൈ എടുക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുന്നണിയെ ദുര്‍ബലപെടുത്തുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിലെ തമ്മില്‍ തല്ല് മൂലം ദുര്‍ബലപെടുന്നതായും ചില പ്രതിനിധികള്‍ അഭിപ്രായപെട്ടു.

രണ്ടുദിവസത്തെ ക്യാമ്പ് ഇന്ന് അവസാനിക്കും. മുസ്‌ലിം ലീഗിലെയും പോഷക സംഘടനയിലെയും പ്രധാന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക