01
Jul 2023
Tue
01 Jul 2023 Tue

കൊച്ചി: ഇടയാര്‍ റോയല്‍ ഗ്ലാസ് ഫാക്ടറിയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. അസം സ്വദേശിയായ ധന്‍കുമാര്‍ (20) ആണ് മരിച്ചത്. ഗ്ലാസുകളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനിടെ ധന്‍കുമാറിന്റെ ദേഹത്തേക്കു ഗ്ലാസ് പാളികള്‍ മറിഞ്ഞുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നു പുലര്‍ച്ചെ 2.49നാണ് സംഭവം. ടെംപറിങ് മെഷീനില്‍നിന്ന് ട്രോളി സ്റ്റാന്‍ഡിലേക്ക് ഇറക്കിവച്ച ഏഴു വലിയ ഗ്ലാസ് പാളികളില്‍ അവസാനത്തെ ഗ്ലാസില്‍ സ്റ്റിക്കര്‍ ഒട്ടിക്കുമ്പോഴായിരുന്നു അപകടം. അപകടസമയം ധന്‍രാജ് മാത്രമായിരുന്നു ഇവിടെയുണ്ടായിരുന്നത്.

ബിനാനിപുരം പൊലീസും ഏലൂരില്‍നിന്ന് ഫയര്‍ഫോഴ്‌സുമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.