29
Jul 2023
Tue
29 Jul 2023 Tue

ഹനുമാന് 10 രൂപ കാണിക്കയിട്ട കള്ളൻ ക്ഷേത്രത്തിൽ നിന്ന് 5000 രൂപ കവർന്നു. ഹരിയാനയിലെ ഹനുമാൻ ക്ഷേത്രത്തിലാണ് കാണിക്കയിടുകയും ഹനുമാൻ ചാലിസ ചൊല്ലുകയും ചെയ്ത ശേഷം കള്ളൻ പണം കവർന്നത്. സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്തായിരുന്നു മോഷണം. ക്ഷേത്രത്തിലെ സിസിടിവിയിലാണ് വിചിത്രമോഷണരം​ഗം പതിഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രേവാരി ജില്ലയിലുള്ള ധരുഹേര ടൗണിലെ ഒരു ഹനുമാൻ ക്ഷേത്രത്തിലാണ് സംഭവം. സംഭാവനപ്പെട്ടിയുടെ പൂട്ട് തകർത്തതു ശ്രദ്ധയിൽപെട്ട പൂജാരിയാണ് വിവരം പുറത്തറിയിച്ചത്. പൊലീസെത്തി സിസിടിവി പരിശോധിച്ചപ്പോഴാണ് ഭക്തന്റെ മോഷണം കണ്ടെത്തിയത്.

ഹനുമാൻ ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് വന്ന കള്ളൻ മറ്റുള്ളവർ പ്രാർഥിക്കുമ്പോൾ 10 മിനിറ്റോളം ഇരുന്ന് ഹനുമാൻ ചാലിസ ചൊല്ലുന്നുണ്ട്. പിന്നീട് ദേവന്റെ കാൽക്കൽ 10 രൂപ സമർപ്പിക്കുന്നു. ശ്രീകോവിൽ പരിസരത്ത് ആരുമില്ലാത്ത സമയം നോക്കി കാണിക്കപ്പെട്ടി കുത്തിത്തുറക്കുകയും ഇതിലുണ്ടായിരുന്ന പണവുമായി കള്ളൻ കടക്കുകയുമായിരുന്നു.