തിരുവനന്തപുരം: ട്രെയിനില്‍വച്ച് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച മധ്യവയസ്കന് പിടിയില്‍. ശ്രീകാര്യം സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. ട്രെയിനിലെ ടോയ്ലറ്റില് നിന്ന് ചില്ല് ഇളക്കിമാറ്റിയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അശ്ലീല പ്രദര്‍ശനം നടത്തിയത്. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള സ്കൂളിലെ കുട്ടികള്‍ക്ക് നേരെയായിരുന്നു അശ്ലീല പ്രദര്‍ശനം.
|
നഗ്നത പ്രദര്‍ശിപ്പിക്കുന്നത് പതിവായപ്പോള്‍ ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളാണ് സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയത്. പരാതി പ്രകാരം പരിശോധിക്കാന്‍ സ്കൂള്‍ അധികൃതര്‍ ട്രെയിനില്‍ കയറി. ട്രെയിന്‍ ചിറയിന്‍കീഴില്‍ എത്തിയപ്പോള്‍ സുരേഷ് ശൗചാലയത്തില്‍ കയറി ജനലിന്റെ ഗ്ലാസ് മാറ്റി കുട്ടികള്‍ക്ക് നേരെ അശ്ലീലപ്രദര്‍ശനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ശൗചാലയത്തില്‍വെച്ച് തന്നെ ഇയാളെ പിടി റെയില്‍വേ പോലീസിലേല്‍പ്പിക്കുകയായിരുന്നു.





