17
Jul 2023
Thu
17 Jul 2023 Thu

പ്രതിഷേധത്തിനെത്തിയ ബിജെപി ജില്ലാ നേതാവ് ലാത്തിചാര്‍ജിനിടെ മരിച്ചു. ബിഹാര്‍ നിയമസഭയിലേക്കുള്ള മാര്‍ച്ചിനിടെയാണ് സംഭവം. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ അഴിമതിയാരോപിച്ചാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിനു നേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ലാത്തിചാര്‍ജും നടത്തിയിരുന്നു. ഇതിനിടെ ബിജെപി ജഹനാബാദ് ജില്ലാ ജനറല്‍ സെക്രട്ടറി വിജയ് കുമാര്‍ സിങ് മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാത്തിയടിയേറ്റാണ് വിജയ് കുമാര്‍ സിങ് മരിച്ചതെന്ന് ബിജെപി ആരോപിച്ചു. അതേസമയം വിജയ് കുമാര്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നുവെന്നും ശരീരത്തില്‍ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും പറഞ്ഞ പാട്‌ന മെഡിക്കല്‍ കോളജ് സൂപ്രണ്ട് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവൂ എന്ന് വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക