04
Jul 2023
Fri
04 Jul 2023 Fri

ഫത്തേപൂര്‍: ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ മാര്‍ക്കറ്റില്‍ രണ്ട് കടകളില്‍ നിന്നായി 26 കിലോ തക്കാളി, 25 കിലോ മുളക്, എട്ട് കിലോ ഇഞ്ചി എന്നിവയാണ് മോഷണം പോയത്. ഈ തിങ്കളാഴ്ചയാണ് മോഷണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. തക്കാളിയുടെ വില കുതിച്ചുയര്‍ന്നതോടെ ഇന്ത്യയിലെ പല സ്ഥലങ്ങളിലും മോഷണം പതിവായിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടയുടമകളായ രാംജിയും നൈം ഖാനും കടകളടച്ച് രാത്രി വീട്ടിലേക്ക് പോയി. പിറ്റേന്ന് രാവിലെ കടകള്‍ തുറന്നപ്പോഴാണ് വലിയ അളവില്‍ തക്കാളിയും ഇഞ്ചിയും മുളകും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവരും വ്യാഴാഴ്ച പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കംത പ്രസാദ്, മുഹമ്മദ് ഇസ്ലാം എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. തക്കാളി മോഷണം തടയാന്‍ കടയില്‍ അംഗരക്ഷകരെ നിയമിച്ച പച്ചക്കറിക്കച്ചവടക്കാരന്റെ വാര്‍ത്തയും പുറത്ത് വന്നിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക