01
Jul 2023
Mon
01 Jul 2023 Mon

ചേര്‍ത്തല: സംസ്ഥാനത്ത് ചേര്‍ത്തലയിലും കൊട്ടാരക്കരയിലും ഉണ്ടായ സ്‌കൂട്ടര്‍ അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപം സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് നിയമവിദ്യാര്‍ഥിയായ യുവാവ് മരിച്ചു. ചേര്‍ത്തല കുറുപ്പംകുളങ്ങര ശ്രീനിലയത്തില്‍ മോഹനദാസന്‍ നായരുടെയും ബിന്ദുവിന്റെയും മകന്‍ ശ്രീഭാസ്‌കര്‍ (20) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം. ശ്രീഭാസ്‌കര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലം എം സി റോഡില്‍ കൊട്ടാരക്കര കലയപുരത്ത് കാറ് സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടറില്‍ സഞ്ചരിച്ച ഇഞ്ചക്കാട് സ്വദേശി ഉഷ(50) മരിച്ചു. സ്‌കൂട്ടര്‍ ഓടിച്ച ഇവരുടെ മകന്‍ രാജേഷിനെ(25) തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ബലിതര്‍പ്പണത്തിന് പോയതായിരുന്നു ഇവര്‍ ഇരുവരും.