22
Jul 2023
Mon
22 Jul 2023 Mon

ഫ്ളോറിഡ: സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഇന്റര്‍ മയാമിയ്ക്ക് സ്വന്തം. യു.എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മിയാമി പുതിയ താരമായി മെസ്സിയെ അവതരിപ്പിച്ചു. 492 കോടി രൂപ വാര്‍ഷിക പ്രതിഫലമാണ് മെസ്സിയ്ക്ക് ക്ലബ്ബ് നല്‍കുന്നത്. മെസ്സിയെ അവതരിപ്പിച്ച ചടങ്ങില്‍ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി. 2025 വരെയാണ് മെസ്സിയുമായുള്ള കരാര്‍. താരത്തിന് ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്സിയും മയാമി അധികൃതര്‍ സമ്മാനിച്ചു. സൂപ്പര്‍ താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മയാമി. ഏഴുതവണ ബാലണ്‍ദ്യോര്‍ കിരീടം നേടിയ മെസ്സി ജൂണിലാണ് പി.എസ്.ജി. വിട്ടത്. പി.എസ്.ജിയില്‍ താരം 30-ാം നമ്പര്‍ ജഴ്സിയിലാണ് കളിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30 നാണ് മെസ്സിയെ ഇന്റര്‍ മയാമി അവതരിപ്പിച്ചത്. ഹോം ഗ്രൗണ്ടായ ഫ്ളോറിഡയിലെ ഡി.ആര്‍.വി. പി.എന്‍.കെ സ്റ്റേഡിയത്തില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നിലാണ് മെസ്സിയെ അവതരിപ്പിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>