30
Jul 2023
Tue
30 Jul 2023 Tue

കോഴിക്കോട്: പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ജനകീയനായ നേതാവിനെയാണ് ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവിലും ജന.സെക്രട്ടറി കാസിം ഇരിക്കൂറും അഭിപ്രായപ്പെട്ടു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന ശൈലി ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയ എതിരാളികളോട് പോലും മാന്യതയുടെ നിഷ്ഠകള്‍ പാലിച്ചേ അദ്ദേഹം പെരുമാറിയിരുന്നുള്ളുവെന്നത് കൊണ്ട് രാഷ്ട്രീയത്തിന് അതീതമായ വലിയൊരു സുഹൃദ്വലയം സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് ഐ.എന്‍.എല്‍ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>