28
Jul 2023
Tue
28 Jul 2023 Tue

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കുളിമുറിയില്‍ ഒളികാമറ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. ഇടുക്കി കൊന്നത്തടി ചിന്നാര്‍ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ വീട്ടില്‍ സെബാസ്റ്റ്യന്‍ ജോസഫ് (23) എന്നയാളെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാള്‍ കുളിമുറിയില്‍ ഒളികാമറ വച്ച് പെണ്‍കുട്ടിയുടെ ദൃശ്യം പകര്‍ത്തിയ സമയത്ത് ഇതുകണ്ട് പെണ്‍കുട്ടി ബഹളം വെച്ചു. വിവരമറിഞ്ഞ് ഗാന്ധിനഗര്‍ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ഹോട്ടല്‍ ജോലിക്കാരനായ ഇയാള്‍ സുഹൃത്തിന്റെ ചികിത്സയ്ക്കായാണ് ആശുപത്രിയില്‍ എത്തിയത്. ഗാന്ധിനഗര്‍ സ്റ്റേഷന്‍ എസ്എച്ച്ഒ ഷിജി കെ, എസ്‌ഐ പ്രദീപ് ലാല്‍, മാര്‍ട്ടിന്‍ അലക്‌സ്, സിപിഒമാരായ ജസ്റ്റിന്‍ ജോയ്, ബാബു മാത്യു എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.