29
Jul 2023
Fri
29 Jul 2023 Fri

രാഹുല്‍ ഗാന്ധി ആയുര്‍വേദ ചികിത്സയ്ക്കായി കോട്ടക്കലില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചികിത്സയ്ക്കായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍. ഒരാഴ്ചത്തെ ആയുര്‍വേദ ചികിത്സയ്ക്കായാണ് രാഹുല്‍ കോട്ടയ്ക്കലില്‍ എത്തിയത്. 12 മണിയോടെയാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. സഹോദരി പ്രിയങ്കയും കെസി വേണുഗോപാലും രാഹുലിനൊപ്പമുണ്ടായിരുന്നു

ഭാരത് ജോഡോ യാത്രയ്ക്കിടെയുണ്ടായ മുട്ടുവേദന ചികിത്സിക്കാനാണ് രാഹുല്‍ ഗാന്ധി കോട്ടക്കലിലെത്തിയത്. മാനേജിംങ് ട്രസ്റ്റി മാധവന്‍കുട്ടി വാര്യരുടെ മേല്‍നോട്ടത്തിലായിരിക്കും ചികിത്സ. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ട്. ചികിത്സ കാരണം രാഹുല്‍ ഗാന്ധി ഏഴുദിവസത്തെ വിശ്രമത്തിലാണെന്ന് എഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

ഇന്നലെ രാവിലെ കേരളത്തിലെത്തിയ രാഹുല്‍ഗാന്ധി വൈകുന്നേരം കോട്ടക്കലില്‍ ചികിത്സക്ക് എത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ നീണ്ടുപോയതോടെ ഇന്നലെ കോട്ടക്കലിലേക്ക് പോകാന്‍ കഴിഞ്ഞില്ല. രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ തീര്‍ന്നത്. സംസ്‌കാര ചടങ്ങ് നടക്കുന്ന പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലെത്തിയാണ് രാഹുല്‍ ഗാന്ധി ആദരാഞ്ജലി അര്‍പ്പിച്ചത്. വള്ളക്കാലിലെ വീട്ടില്‍ നിന്ന് പള്ളിയിലേക്കുള്ള വിലാപ യാത്രയിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ നീണ്ടതോടെ രാത്രി രാഹുല്‍ മടങ്ങി.