തിരുവനന്തപുരം: കെപിസിസി നടത്തുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് അനുസ്മരണം.
|
രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും അടക്കം സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയില്‍ പങ്കെടുക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മുഖ്യമന്ത്രിയെ ഉദ്ഘാടകനായി ക്ഷണിക്കുന്നതിന് കെപിസിസി ചര്‍ച്ച നടത്തുകയും തുടർന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് അദ്ദേഹത്തെ ചടങ്ങിലേക്ക് ക്ഷണിക്കുകയുമായിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





