17
Jul 2023
Mon
17 Jul 2023 Mon

ബിരുദധാരികള്‍ക്ക് ഡല്‍ഹി പോലീസില്‍ അവസരം; കേന്ദ്രസര്‍ക്കാര്‍ ജോലിയാണ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: കേന്ദ്ര സേനയില്‍ സബ്ഇന്‍സ്‌പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC) ആണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ഡല്‍ഹി പോലീസിലും സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിലും (സിഎപിഎഫ്) ആണ് ഒഴിവുകള്‍. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ താഴെ നല്‍കുന്നു.

അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഓഗസ്റ്റ് 15.
പിശകുകളോ തിരുത്തലുകളോ ഉണ്ടെങ്കില്‍, 2023 ഓഗസ്റ്റ് 16 മുതല്‍ ഓഗസ്റ്റ് 17 വരെ ഒരു തിരുത്തല്‍ വിന്‍ഡോ തുറന്നിരിക്കും.

മൊത്തം 1876 തസ്തികകളിലേക്ക് നിയമനം നടത്തും. ഒഴിവുകളുടെ വിഭജനം ഇപ്രകാരമാണ്:
എസ്.ഐ ഡല്‍ഹി പൊലീസ് (പുരുഷന്‍): 109 പോസ്റ്റുകള്‍
എസ്.ഐ ഡല്‍ഹി പൊലീസ് (സ്ത്രീ): 53 പോസ്റ്റുകള്‍
എസ്.ഐ (ജി.ഡി) സി.എ.പി.എഫ് 1714: പോസ്റ്റുകള്‍

യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദമാണ് യോഗ്യത. അവസാന വര്‍ഷം എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി 20നും 25നും ഇടയിലാണ്. 2023 ഓഗസ്റ്റ് 1 മുതലാണ് പ്രായം കണക്കാക്കുന്നത്.

അപേക്ഷ ഫീസ്
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് 100 രൂപയാണ് ഫീസ് അടയ്‌ക്കേണ്ടതാണ്. (എസ്‌സി, എസ്ടി, വിമുക്തഭടന്മാര്‍, വനിതാ ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് ഫീസില്ല).

തെരഞ്ഞെുപ്പ്: എഴുത്തു പരീക്ഷ, ശാരീരിക ക്ഷമക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഒക്ടോബറില്‍ എഴുത്ത് പരീക്ഷ നടക്കും. കൃത്യമായ തീയതി പിന്നീട് അറിയിക്കും. അപ്‌ഡേറ്റുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ പതിവായി ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കണം.

അപേക്ഷിക്കേണ്ട രീതി:
സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ കയറുക. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. എസ്.എസ്.സിയില്‍ വണ്‍ ടൈം രജിസ്റ്റര്‍ ചെയ്തവരാണെങ്കില്‍ യൂസര്‍ നെയിമും പാസ് വേഡും നല്‍കി നോട്ടിഫിക്കേഷനില്‍ പോയി അപേക്ഷിക്കാം. വണ്‍ ടൈം രജിസ്റ്റര്‍ ചെയ്യാത്തവര്‍ ആണെങ്കില്‍ ആധാര്‍, ഫോട്ടോ, ഇമെയില്‍, വിദ്യാഭ്യാസരേഖകള്‍, ഒപ്പ് എന്നിവ സഹിതം വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുക. തുടര്‍ന്ന് നോട്ടിഫിക്കേഷനില്‍ പോയി അപ്ലിക്കേഷന്‍ പൂര്‍ത്തിയാക്കി പേയ്‌മെന്റും നല്‍കുക.

SSC CPO 2023 Notification for CAPF and Delhi Police Sub-Inspector Recruitment, Apply Online