പാലക്കാട്: ആലത്തൂരിൽ യുവതിയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലത്തൂർ മേലാർകോട്ട് കീഴ്പ്പാടം സ്വദേശി ഐശ്വര്യ(29), മക്കളായ അനുഗ്രഹ(രണ്ടര വയസ്), ആരോമൽ(10 മാസം) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
|
ഭർത്താവ് രഞ്ജിത്തിന്റെ വീട്ടിൽ നിന്ന് ചൊവ്വാഴ്ചയാണ് യുവതിയും മക്കളും സ്വന്തം വീട്ടിലേക്ക് എത്തിയത്. ഐശ്വര്യയെയും മക്കളെയും കാണാതായതോടെ, വീട്ടുവളപ്പിൽ നടത്തിയ തിരച്ചിലിലാണ് 30 അടി താഴ്ചയുള്ള കിണറ്റിൽ ഐശ്വര്യയെ കണ്ടെത്തിയത്.
ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തി ഒരു മണിക്കൂറിന് ശേഷമാണ് വെള്ളം നിറഞ്ഞ കിണറ്റിൽ നിന്ന് കുട്ടികളുടെ മൃതദേഹം അഗ്നിരക്ഷാ സേന പുറത്തെടുത്തത്. യുവതി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ലെന്നും മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.





