29
Jul 2023
Wed
29 Jul 2023 Wed

തളിപ്പറമ്പ്: അമ്മയ്‌ക്കൊപ്പം ബസ്സില്‍ കയറിയ 11കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച 55കാരന് അഞ്ചുവര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും. മണിപ്പാറ നുച്യാട് വലിയ കട്ടയില്‍ ജയിംസിനെ(55)യാണ് തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി ആര്‍ രാജേഷ് ശിക്ഷിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2018 സപ്തംബര്‍ 9നാണ് സംഭവം. അന്നേദിവസം ഉച്ച കഴിഞ്ഞ് ശ്രീകണ്ഠപുരത്തുനിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായ ജെയിംസ് കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

സീറ്റില്‍ അടുത്തിരുന്ന ജെയിംസ് കുട്ടിയുടെ വസ്ത്രം അഴിക്കാന്‍ ശ്രമിക്കുകയും കുട്ടി തടഞ്ഞപ്പോള്‍ ജയിംസ് സ്വയം നഗ്‌നതാ പ്രദര്‍ശനം നടത്തുകയുമായിരുന്നു. വാദിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ഹാജരായി. പയ്യാവൂര്‍ എസ്‌ഐ ടി ജോണ്‍സനായിരുന്നു കേസ് അന്വേഷിച്ചത്.