ക്വാലാലംപൂര്‍: ട്വന്റി-20 അന്താരാഷ്ട്ര മത്സരത്തില്‍ ഏഴ് വിക്കറ്റ് നേട്ടവുമായി മലേഷ്യയുടെ സിയസ്‌റുല്‍ ഇസാത് ഇദ്രൂസ്. ഐസിസി പുരുഷ ടി-20 ലോകകപ്പ് 2024 ഏഷ്യാ റീജിയണല്‍ ക്വാളിഫയര്‍ ബി ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിനത്തിലാണ് മലേഷ്യന്‍ സീമര്‍ സിയസ്‌റുല്‍ ഇസാത് ഇദ്രൂസ് ചരിത്രം കുറിച്ചത്. പുരുഷ ടി20യില്‍ ഏഴ് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ഇദ്രസിന്റെ പേരിലായി.
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 7/8 എന്ന മികച്ച വ്യക്തിഗത റെക്കോര്‍ഡ് ആണ് താരം സ്വന്തമാക്കൊയത്. ചൈനയ്ക്കെതിരെ മലേഷ്യ എട്ട് വിക്കറ്റിന്റെ വിജയവും നേടി. ഇന്ത്യന്‍ ജോഡികളായ ദീപക് ചാഹര്‍, യുസ്വേന്ദ്ര ചാഹല്‍, ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഷ്ടണ്‍ അഗര്‍, ശ്രീലങ്കന്‍ താരം അജന്ത മെന്‍ഡിസ് എന്നിവരുള്‍പ്പെടെ ആകെ 12 ബൗളര്‍മാര്‍ പുരുഷ ടി- 20 യില്‍ മുമ്പ് ആറ് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.
|
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


