30
Jul 2023
Sun
30 Jul 2023 Sun

കൊച്ചിയില്‍ 90 വയസുള്ള വയോധികയെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ച 26 കാരന്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: ചെറായിയില്‍ 90 വയസുള്ള വയോധികയെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെറായി സ്വദേശി 26കാരനായ ശ്യാംലാലിനെയാണ് പൊലീസ് അറസ്റ്റ്‌ചെയ്തത്.

ഇന്നലെ വൈകിട്ടാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറി കിടപ്പിലായ വൃദ്ധയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു ശ്യാംലാല്‍. വൃദ്ധയും മകളും മാത്രം താമസിക്കുന്ന പള്ളിപ്പുറം ചെറായി കരയിലെ വീട്ടിലെത്തിയായിരുന്നു അതിക്രമം. അയല്‍ക്കാരനായ പ്രതി വൃദ്ധയുടെ മകള്‍ ജോലിക്ക് പോയ സമയത്താണ് അതിക്രമത്തിനായി എത്തിയത്. വീട്ടിലേക്ക് വന്നപ്പോള്‍ മദ്യപിച്ചെന്ന സംശയം തോന്നിയ വൃദ്ധ വീട്ടില്‍ നിന്ന് പോകാന്‍ ശ്യാംലാലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് സമ്മതിക്കാതിരുന്ന ശ്യാംലാല്‍ വൃദ്ധയെ കയറിപ്പിടിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്യാംലാല്‍ നിരന്തരം അയല്‍ക്കാരെ ഉപദ്രവിക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു. പിടിയിലായ ശ്യാംലാല്‍ മയക്കുമരുന്ന് കേസിലടക്കം നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.