റിയാദ്: ഇന്നലെ നടന്ന അറബ് ക്ലബ് ചാമ്പ്യന്‍ഷിപ്പ് കപ്പ് മത്സരത്തില്‍ റൊണാള്‍ഡോ ഈ സീസണിലെ തന്റെ ആദ്യ ഗോള്‍ നേടി. അല്‍ നസര്‍ ടുണീഷ്യയിലെ മൊനാസ്റ്റിര്‍ എഫ് സിയെ ആയിരുന്നു ഇന്നലെ നേരിട്ടത്. ഒന്നിനെതിരെ നാലു ഗോളിന്റെ വലിയ വിജയം അവര്‍ നേടി. പുതിയ സൈനിംഗുകളായ ബ്രൊസോവിചും ടെല്ലസും ഇന്നലെ ആദ്യ ഇലവനില്‍ തന്നെ ഉണ്ടായിരുന്നു.
|
മത്സരത്തിന്റെ 42ആം മിനുട്ടില്‍ ടലിസ്‌കയിലൂടെ അല്‍ നസര്‍ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഒരു സെല്‍ഫ് ഗോള്‍ മൊനറ്റിസിറിന് സമനില നല്‍കി. 74ആം മിനുട്ടില്‍ റൊണാള്‍ഡോയുടെ ട്രേഡ് മാര്‍ക്ക് ഹെഡര്‍ അല്‍ നസറിന് ലീഡ് തിരികെ നല്‍കി. 88ആം മിനുട്ടില്‍ അല്‍ അമ്രിയും 90ആം മിനുട്ടില്‍ അല്‍ എലവയിയും ഗോള്‍ നേടിയതോടെ അല്‍ നസറിന്റെ വിജയം പൂര്‍ത്തിയായി. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഓഗസ്റ്റ് മൂന്നിന് അല്‍ നസര്‍ സമരയിയെ നേരിടും.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


