കോഴിക്കോട്: അല്‍ഫാമിന് വേണ്ടി യുവാക്കള്‍ ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ധിച്ചു. തിരുവമ്പാടി പുല്ലൂരാംപാറ ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്സ്പ്രസ്സ് ഹോട്ടലില്‍ തിങ്കളാഴ്ച രാത്രി 10 ഓടെ ആണ് സംഭവം. അല്‍ഫാം ആവശ്യപ്പെട്ട് ഏഴ് യുവാക്കള്‍ ഹോട്ടലില്‍ എത്തി. അഞ്ച് മിനിറ്റിനകം കിട്ടണം എന്നായിരുന്നു ആവശ്യം. എന്നാല്‍ പതിനഞ്ച് മിനിറ്റാകും എന്നു ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞതാണ് യുവാക്കളെ ചൊടിപ്പിച്ചത്. ഇതിനായി ഇവര്‍ ജീവനക്കാരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.ഹോട്ടലിലെ മൂന്ന് ജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഹോട്ടല്‍ മാനേജ്മെന്റ് ഏഴ് പേര്‍ക്കെതിരെ തിരുവമ്പാടി പോലിസില്‍ പരാതി നല്കി. സംഭവത്തില്‍ തിരുവമ്പാടി പോലിസ് അന്വേഷണം ആരംഭിച്ചു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





