22
Aug 2023
Tue
22 Aug 2023 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ടറൗബ: കരീബിയന്‍സിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത ഓവറില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് നേടി. ശുഭ്മാന്‍ ഗില്ലാണ് (85) ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ (77), ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ(70), മലയാളി താരം സഞ്ജു സാംസണ്‍ (51) എന്നിവരും ഇന്ന് സൂപ്പര്‍ ഫോമിലായിരുന്നു. ക്യാപ്റ്റന്‍ 52 പന്തില്‍ 70 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍ തുടര്‍ച്ചയായ മൂന്നാം മല്‍സരത്തിലാണ് അര്‍ദ്ധസെഞ്ചുറി നേടുന്നത്. ടോസ് ലഭിച്ച വെസ്റ്റ്ഇന്‍ഡീസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. സഞ്ജു സാംസണ്‍ 41 പന്തില്‍ 51 റണ്‍സെടുത്തു. നാലു വമ്പന്‍ സിക്സറുകളും രണ്ടു ഫോറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്സ്. തൊട്ടുമുമ്പത്തെ കളിയില്‍ മൂന്നാം നമ്പറിലായിരുന്നു സഞ്ജു ഇറങ്ങിയത്. പക്ഷെ അന്നു ഒമ്പതു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. സൂര്യകുമാര്‍ യാദവ് 35 റണ്‍സെടുത്തപ്പോള്‍ ഋതുരാജ് ഗെയ്ക്ക് വാദ് എട്ട് റണ്‍സെടുത്ത് പുറത്താവാനായിരുന്നു വിധി.