04
Aug 2023
Sat
04 Aug 2023 Sat

തിരുവനന്തപുരം: പട്ടം ബിഷപ്പ് ഹൗസിന് സമീപത്തെ കെട്ടിടത്തില്‍നിന്ന് പെണ്‍കുട്ടി താഴേയ്ക്ക് ചാടി മരിച്ചു. മരിച്ച പെണ്‍കുട്ടിയേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ബിഷപ്പ് ഹൗസിന് സമീപമുള്ള ശാലോം എന്ന കെട്ടിടത്തില്‍നിന്നാണ് പെണ്‍കുട്ടി ചാടിയത്. ബിഷപ്പ് ഹാസിന്റെ കോമ്പൗണ്ടിലേക്കാണ് പെണ്‍കുട്ടി വീണത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക