മസ്കത്തില് വാഹനാപകടത്തില്‍ മലയാളി MBBS വിദ്യാര്‍ത്ഥി മരിച്ചു
|
മസ്കത്ത്: ഒമാന്‍ തലസ്ഥാനമായ മസ്കത്തിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂര്‍ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.ദുബൈയില്‍ നിന്നും ഒമാനിലെ കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.
ഈജിപ്തില്‍ എം.ബി.ബി.എസിനു പഠിക്കുന്ന റാഹിദ്, ഒരാഴ്ച മുമ്പ് കസബില് ജോലി ചെയ്യുന്ന പിതാവിനെ കാണാന്‍ വന്നതായിരുന്നു. പിതാവിന്റെ സഹോദരീ പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തില്‍ ദുബൈയില്‍ പോയി മടങ്ങി വരവെ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. കസബില് നിന്നും ഏതാണ്ട് 10 കിലോമീറ്റര്‍ അകലെ ഹറഫില്‍ വച്ച് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു തന്നെ മരിച്ചു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം കസബ് ആശുപത്രി മോര്‍ച്ചറിയില്‍.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





