30
Aug 2023
Wed
30 Aug 2023 Wed

കോഴിക്കോട്: കോഴിക്കോട് ഗാന്ധി റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനും പ്രതിശ്രുത വധുവും മരിച്ചു. കോഴിക്കോട് കുണ്ടുങ്ങൽ പള്ളിക്കണ്ടി സ്വദേശിയായ മെഹബൂദ് സുൽത്താൻ (20) , ബേപ്പൂർ നടുവട്ടം വെസ്റ്റ് മാഹി അർബാൻ നജ്മത്ത് മൻസിലിൽ കെ പി മജ്റൂക്കിന്റെ മകൾ നൂറുൽ ഹാദി (18) എന്നിവരാണ് മരിച്ചത്. മെഹബൂദ് ദിവസങ്ങൾക്കു മുമ്പാണ് വിദേശത്ത് നിന്നെത്തിയത്.
\
വെള്ളിമാട് കുന്ന് ജെഡിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ആന്റ് ടെക്നോളജിയിൽ ബിഎ ഇക്കോണമിക്സ് വിദ്യാർഥിനിയാണ് നൂറുൽ ഹാദി. അടുത്തിടെയാണ് ഇരുവരുടെയും വിവാഹം ഉറപ്പിച്ചത്. ബുധനാഴ്ച രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

​ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദ്യം മെഹബൂബും പിന്നാലെ നൂറുൽ ഹാദിയും മരിക്കുകയായിരുന്നു.